ഇന്‍ഷൂറന്‍സ് പദ്ധതികള്‍, പലിശരഹിത വായ്പ, ഹൈടെക് കൃഷി - കര്‍ഷകരുടെ മനസ്സ് നിറച്ച് കെ എം മാണി
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
കര്‍ഷകര്‍ക്കുള്ള ക്ഷേമ പദ്ധതികളിലൂടെ തന്റെ പന്ത്രണ്ടാം ബജറ്റ് ജനപ്രിയമാക്കുകയാണ് ധനമന്ത്രി കെ എം മാണി. കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആരോഗ്യമേഖലയ്ക്കുമായി നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് മാണി നടത്തിയത്.
കാര്‍ഷിക മേഖലയ്ക്ക് 964 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഗ്രാമവികസനത്തിന് 617 കോടി രൂപയും. കേരളത്തെ ഹൈടെക് കാര്‍ഷിക സംസ്ഥാനമാക്കുമെന്ന് മാണി അറിയിച്ചു. ഹൈടെക് കൃഷിക്ക് പലിശരഹിത വായ്പ നല്‍കും. അഞ്ച് ലക്ഷം രൂപ വരെയാണ് പലിശരഹിത വായ്പ നല്‍കുക. സ്വാമിനാഥന് ഫൌണ്ടേഷന് ഉള്‍പ്പെടെയുള്ള വിദഗ്ധ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കാര്‍ഷിക ബിരുദധാരികള്‍ക്കും ബോട്ടണി ബിരുദ ധാരികള്‍ക്കും പരിശീലനം നല്‍കും. താല്പര്യമുള്ള മുഴുവന്‍ കര്‍ഷകര്‍ക്കും ഹൈടെക് കൃഷിരീതിയില്‍ പരിശീലനം നല്‍കും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശരഹിത വായ്പയും ലഭ്യമാക്കും.
ചെറുകിട കര്‍ഷകര്‍ക്ക് കാര്‍ഷിക ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് മാണി അറിയിച്ചു. പ്രീമിയത്തിന്റെ 90 ശതമാനം സര്‍ക്കാര്‍ വഹിക്കും. രണ്ടു ഹെക്ടര്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തും. കര്‍ഷകര്‍ക്കായി വരുമാനം ഉറപ്പ് പദ്ധതിയും നടപ്പാക്കും.
25 നാണ്യവിളകള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. കര്‍ഷകര്‍ക്ക് അഗ്രി കാര്‍ഡ് പദ്ധതി നടപ്പാക്കും. കര്‍ഷക കുടുംബങ്ങളിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥിനികള്‍ക്ക് സൌജ്യ ലാപ്ടോപ് ലഭ്യമാക്കും. ബിപിഎല്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് ലാപ്ടോപ്പ് ലഭ്യമാക്കുക. കുടുംബാഥന് മരിച്ച കാര്‍ഷിക കുടുംബങ്ങളിലെ 50,000 രൂപ വരെയുള്ള വായ്പകളുടെ പകുതി എഴുതി തള്ളും.
പോളിഹൌസ് ഫാംമിഗിന്റെ 90 ശതമാനം വായ്പ ലഭ്യമാക്കും. മില്‍മ മാതൃകയില്‍ കര്‍ഷക സഹകരണസംഘം ആരംഭിക്കും. വന്യ മൃഗശല്യം ദൂരീകരിക്കാന്‍ 10 കോടി വകയിരുത്തി. കരിങ്കല്‍ ഭിത്തികളും വൈദ്യുതി കമ്പികളും സ്ഥാപിക്കാനാണ് ഇത്. അടയ്ക്ക കര്‍ഷകര്‍ക്ക് 10 കോടി രൂപ അനുവദിച്ചു തുടങ്ങിയ പ്രഖ്യാപനങ്ങളാണ് മാണി നടത്തിയത്.