ഇന്ധനവില ഉയര്‍ത്താതെ രക്ഷയില്ലെന്ന് മന്‍മോഹന്‍ സിംഗ്!

കൊച്ചി: | WEBDUNIA| Last Modified ചൊവ്വ, 8 ജനുവരി 2013 (04:31 IST)
PRO
PRO
ഘട്ടംഘട്ടമായി ഉയര്‍ത്താതെ രാജ്യത്തിനു സമഗ്രവളര്‍ച്ച സാധ്യമല്ലെന്നു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌. ഊര്‍ജ സബ്‌സിഡി വെട്ടിക്കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളുടെ യോജിച്ച പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. പെട്രോളിയം ഉല്‍പന്നങ്ങളുടെ സബ്‌സിഡി ഘട്ടംഘട്ടമായി എടുത്തുമാറ്റും. കൊച്ചി റിഫൈനറിയുടെ സംയോജിത വികസന പദ്ധതിയുടെ ശിലാസ്‌ഥാപനകര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സമഗ്രവളര്‍ച്ച സാധ്യമാകണമെങ്കില്‍ ഊര്‍ജോല്‍പാദന ഇന്ധനങ്ങളുടെ വില അന്താരാഷ്‌ട്ര വിലനിലവാരത്തിനൊപ്പം ഉയര്‍ത്തേണ്ടതുണ്ടെന്നു വ്യക്‌തമാക്കി. രാജ്യത്ത്‌ ഊര്‍ജം ലഭ്യമാക്കുന്നതു മൂല്യത്തേക്കാള്‍ കുറഞ്ഞ ചെലവിലാണ്‌. ഇതു മറികടക്കാന്‍ അന്താരാഷ്‌ട്ര വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ വിറ്റഴിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങള്‍, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയുടെ വില ഘട്ടംഘട്ടമായി അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്തേണ്ടിവരും.

രാജ്യത്ത്‌ എണ്ണയ്‌ക്കും വാതകത്തിനുമായുള്ള ആഭ്യന്തരഖനനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളോട്‌ സര്‍ക്കാരിനു പ്രതിബദ്ധതയുണ്ട്‌. നമ്മുടെ പൊതുമേഖലാ സ്‌ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിദേശത്തും ഇത്തരം പ്രവൃത്തികള്‍ നടന്നുവരികയാണ്‌.

പെട്രോളിയം ഖനനരംഗത്ത്‌ ഭാരത്‌ പെട്രോളിയത്തിന്റെ പങ്കിനു തെളിവാണ്‌ ബ്രസീലിലെ മൊസാംബിക്കില്‍ നടക്കുന്ന ഖനനമെന്നും പ്രധാനമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :