ഇടുക്കിയില്‍ ബുധനാഴ്ച ഹര്‍ത്താല്‍

കട്ടപ്പന| WEBDUNIA|
PRO
PRO
ഇടുക്കിയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍. പരിസ്ഥിതിലോല മേഖലകളുടെ കഡസ്ട്രല്‍ ഭൂപ്പടം തയ്യാറാക്കിയതില്‍ അപാകതയുണ്ടെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.

ആവശ്യമായ സമയം വില്ലേജുകള്‍ക്ക് ലഭിക്കാത്തതിനാല്‍ അപാകതകള്‍ ഏറെയുണ്ടാകാമെന്നതാണ് ഹര്‍ത്താല്‍ നടത്തുന്നതിന് കാരണം. ഭൂപടം തയറാക്കി നല്‍കേണ്ട അവസാന തിയതിയും നാളെയാണ്.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. എന്നാല്‍ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :