ഇടുക്കി അണക്കെട്ട് തുറന്ന് വിടുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്

ഇടുക്കി| WEBDUNIA|
PRO
PRO
ഇടുക്കി അണക്കെട്ട് തുറന്ന് വിടുന്ന കാര്യത്തില്‍ തീരുമാനം ഇന്നെടുക്കും. ഡാം വിഭാ‍ഗം ചീഫ് എഞ്ചിനീയര്‍ കെ കറുപ്പന്‍കുട്ടിയുടെ നേതൃത്വത്തിലുളള വിദഗ്ദ സംഘം ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. ഡാമിലെ ജലനിരപ്പും നീരൊഴുക്കും പരിശോധിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി അണക്കെട്ട് തുറന്ന് വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

അതെസമയം ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്തമഴയും നീരൊക്കും തുടരുന്നതിനാല്‍ ജലനിരപ്പ് 2401 അടി കവിഞ്ഞു. 2403 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. സംഭരണ ശേഷിയുടെ 97.67 ശതമാനം ജലം നിറഞ്ഞ് കഴിഞ്ഞു.

ഇടുക്കി അണക്കെട്ടിലേക്ക് പ്രധാനമായും വെളളമെത്തുന്ന കുററിയാറ്, വഴിക്കടവ്, നാരകക്കാനം, കല്ലാറ്, ഇരട്ടയാറ് തുടങ്ങിയ അനുബന്ധ പദ്ധതികള്‍ ജലനിരപ്പ് ഉയരതിരിക്കാന്‍ അടച്ചിട്ടിരിക്കുകയാണ്. പക്ഷെ അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാനാവുന്നില്ല.

കുറയാത്ത സാഹചര്യത്തില്‍ അണക്കെട്ട് തുറന്ന് വിടേണ്ടി വരുമെന്നാണ് അറിയുന്നത്. അണക്കെട്ട് നിറയാ‍ന്‍ രണ്ടടിയില്‍ താഴെ മാത്രം വെളളം മതി. 21 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ടില്‍ ഇത്രയേറെ ജലനിരപ്പ് ഉയരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :