കോന്നി|
WEBDUNIA|
Last Modified വ്യാഴം, 2 മെയ് 2013 (14:26 IST)
PRO
പത്തനംതിട്ട ജില്ലയിലെ കോന്നി പോത്തുമ്പാറ കമ്പത്തും പച്ച കടമരത്തുവിളയില് പൊന്നമ്മ എന്ന 60 വയസ്സുകാരിയും അവരുടെ ചെറുമകനായ അച്ചു എന്ന 9 വയസ്സുകാരനും ഇടിമിന്നലേറ്റു മരിച്ചു.
ബുധനാഴ്ച രാത്രി എട്ടരമണിയോടെയായിരുന്നു ദുരന്തമുണ്ടായത്. അടുത്തുണ്ടായിരുന്ന ഗൃഹനാഥന് അച്ചുവിന്റെ സഹോദരി എന്നിവരെ പൊള്ളലോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ മറ്റു രണ്ടു പേരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പതിനായിരം രൂപാ വീതം താത്കാലിക ധനസഹായം പ്രഖ്യാപിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.