ഇടമലയാര്‍: അന്തിമവാദം ഡിസംബറില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മുന്‍ മന്ത്രി ആര്‍ ബാലകൃഷ്‌ണപിള്ള പ്രതിയായ ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ഡിസംബര്‍ ആദ്യവാരം അന്തിമവാദം കേള്‍ക്കും. ഇടമലയാര്‍ കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.

ജസ്‌റ്റിസ് കെ ജി ബാലകൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള ബഞ്ച് കേസ് പരിഗണിക്കില്ല. പകരം മറ്റൊരു ബഞ്ചായിരിക്കും കേസ് പരിഗണിക്കുക.

അതേസമയം, കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടന്‍ തന്നെ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :