ഇ-മെയില്‍ വിവാദം: രണ്ടാം പ്രതി മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഇ മെയില്‍ ചോര്‍ത്തല്‍ കേസില്‍ രണ്ടാംപ്രതി ഡോ ദസ്തകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ ജാമ്യാപേക്ഷ നല്‍കിയത്‌ അപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറാണ് ദസ്തകര്‍.

തിരുവനന്തപുരം സി ജെ എം കോടതിയില്‍ ക്രൈംബ്രാഞ്ച്‌ കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടിലാണ്‌ കേസില്‍ ഒരു പ്രതികൂടി ഉണ്ടെന്ന്‌ വ്യക്തമാക്കിയത്. കേസിലെ പ്രധാന പ്രതിയും ഹൈടെക്‌ സെല്ലിലെ എസ്‌ ഐയുമായിരുന്ന ബിജു സലീമിന്‌ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ്‌ നല്‍കിയത് ഡോ ദസ്തഗര്‍ ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബിജു സലീം നടത്തിയ ഗൂഢാലോചനയില്‍ പങ്കാളിയായിട്ടാണ്‌ ഇയാള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ്‌ നല്‍കിയതെന്നാണ്‌ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണം.

മാധ്യമങ്ങള്‍ക്ക്‌ കൃത്രിമമായി രേഖകള്‍ ഉണ്ടാക്കി നല്‍കിയെന്ന് ആരോപിച്ചാണ് ഹൈടെക് എസ് ഐ ബിജു സലീമിനെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിന് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

മുസ്ലീംപേരിലുള്ള നേതക്കള്‍ക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഇ-മെയില്‍ പൊലീസ് ചോര്‍ത്തുന്നെന്ന് മാധ്യമം വാരികയിലാണ് റിപ്പോര്‍ട്ട് വന്നത്. ഇത് ഏറെ വിവാദമായിരുന്നു. പൊലീസ് ചോര്‍ത്തിയെന്ന് ആരോപിക്കുന്ന ഇ-മെയില്‍ ഐ ഡികളുടെ ലിസ്റ്റ് വാരിക പ്രസിദ്ധീകരിച്ചിരുന്നു. ഈ ലിസ്റ്റ് വാരികയ്ക്ക് കൈമാറിയത് ബിജു സലീമെന്നാണ് ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :