ആസിയാന്‍ കരാര്‍ ഭീഷണി: ഗവര്‍ണര്‍

തിരുവനന്തപുരം| WEBDUNIA|
PRO
ആസിയാന്‍ കരാര്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഭീഷണിയാണെന്ന് ഗവര്‍ണര്‍ ആര്‍ എസ് ഗവായി. അവശ്യ സാധനവിലയില്‍ വന്‍ വര്‍ദ്ധനയാണ് ഇതു മൂലം വാന്നിരിക്കുന്നെതെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ചുള്ള നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു ഗവര്‍ണര്‍. അനാരോഗ്യം മൂലം നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വെട്ടിച്ചുരുക്കി.

സംസ്ഥാനത്ത് വിലക്കയറ്റം നേരിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അവശ്യസാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്തും.

ഭക് ഷ്യവിലവര്‍ദ്ധന ചെറുക്കും. ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് നല്കും. പരമ്പരാഗത മേഖലയ്ക്ക് കൂടുതല്‍ സഹായം നല്കും. പുതുതായി സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേരുന്നവര്‍ക്ക് പരിശീലനം നല്കും. നിയമ തടസ്സങ്ങള്‍ മാറ്റി അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കും. വിഴിഞ്ഞം പദ്ധതിയുടെ അദ്യഘട്ടം ഒന്നര വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും. സ്മാര്‍ട് സിറ്റി പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.

ആരോഗ്യവും കായിക വിദ്യാഭ്യാസവും പാഠ്യപദ്ധതിയുടെ ഭാഗമാക്കും. മലയാളം സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന് സാധ്യതാപഠനം നടത്തും. എല്ലാ എഞ്ചിനീയറിങ് കോളജുകളിലും അഡീഷണല്‍ പി ജി കോഴ്സുകള്‍ ആരംഭിക്കും. എഡ്യുസാറ്റ് സര്‍ക്കാര്‍ കോളജുകളിലേക്കും വ്യാപിപ്പിക്കും. കെ എസ് ആര്‍ ടി സി യില്‍ സീസണ്‍ ടിക്കറ്റ് നടപ്പാക്കും. പൊന്നാനി മുതല്‍ എലത്തൂര്‍ വരെ വെസ്റ്റ് കോസ്റ്റ് ഓഷ്യന്‍ ഹൈവേ കൊണ്ടുവരും. ഇതിനായി 1619 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ട്രാഫിക് സുരക്ഷ മുന്‍ നിര്‍ത്തി 14 ജില്ലകളിലായി 1,400 ബസ് ബേ നിര്‍മ്മിക്കും. കൊച്ചി, കോഴിക്കോട് റോഡ് വീതി കൂട്ടും.

സംസ്ഥാനത്തിന്‍റെ സാമ്പത്തികരംഗം മെച്ചപ്പെട്ടെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. എക്സൈസ് വകുപ്പ് ആധുനികവല്ക്കരിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും, ശമ്പളവും എ ടി എം വഴി നല്കും. ഇന്‍ഷുറന്‍സ് മേഖലയെ ഉടച്ചു വാര്‍ക്കും. ലഹരി വിമുക്ത കേന്ദ്രങ്ങള്‍ ജില്ലാ ആശുപത്രികള്‍ തോറും നടപ്പാക്കും. എക്സൈസ് വകുപ്പ് ആധുനികവല്‍ക്കരിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും.

സംസ്ഥാനത്തെ പട്ടികജാതി കോളനികളില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ വെള്ളം, വൈദ്യുതി എന്നിവ എത്തിക്കും. കാസര്‍കോട് ജില്ലയില്‍ ഫോക് ലോര്‍ മ്യൂസിയം കൊണ്ടുവരും. നിയമവകുപ്പിനെ കംപ്യൂട്ടര്‍വല്‍ക്കരിക്കും. പൊലീസിന്‍റെ ആധുനിക വല്‍ക്കരണം സമയബന്ധിതമായി നടപ്പാക്കും. കേരളത്തില്‍ നടക്കുന്ന ദേശീയം ഗെയിംസ് ഗ്രീന്‍ ഗെയിംസ് ആയി പ്രഖ്യാപിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :