പുലമണിലെ സ്വകാര്യ ആശുപത്രിയില്‍ ബുക്ക്വില്പ്പനക്കാരനായി എത്തി മോഷണം നടത്തിവന്ന ആളിനെ പോലീസ് പിടികൂടി. ആശുപത്രിയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് മോഷ്ടാവിനെ കണ്ടെത്താന്‍ സഹായകമായത്. നെടുമങ്ങാട് കുറ്റിച്ചല്‍ ചെമ്മണ്ണുംകുഴി റോഡരികത്ത് വീട്ടില്‍ അമീര്‍ഹംസ(48) ആണ് പിടിയിലായത്.
പുലമണിലെ ലോട്ടസ് ഹാര്‍ട്ട് ആശുപത്രിയില്‍ ബുക്കുവില്പ്പനക്കാരനായി എത്തി രോഗികളുടെ കിടപ്പുമുറിയില്‍ കയറി മൊബെയില്‍ഫോണ്‍, റിസപ്ഷനിസ്റ്റിന്റെ ബാഗിലെ പണം, എടിഎം കാര്‍ഡ് എന്നിവ ഇയാള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ പോലീസിന് കൈമാറി. 18ന് ആയൂരിലെ എടിഎം കൗണ്ടറില്‍ മോഷ്ടിച്ചെടുത്ത എടിഎം കാര്‍ഡുപയോഗിച്ച് പണമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പുനലൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആശുപത്രി മോഷണവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.