ആറ്റിങ്ങലില്‍ നാല് ജീവനക്കാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച

ആറ്റിങ്ങല്‍| WEBDUNIA|
PRO
ആറ്റിങ്ങല്‍ കോടതി ജംഗ്ഷനിനെ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തില്‍ നാല് ജീവനക്കാരെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. അഞ്ച് ലക്ഷം രൂപയും രണ്ട് കിലോ സ്വര്‍ണവും കവര്‍ന്നതായാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 9.10 നായിരുന്നു സംഭവം. ആയുധമൊന്നുമില്ലാത്ത മൂന്നു പേരാണ് സംഭവത്തിന് പിന്നിലെന്ന് ആറ്റിങ്ങല്‍ പൊലീസ് പറഞ്ഞു.

പോപ്പുലര്‍ ഫിനാന്‍സിലാണ് കവര്‍ച്ച നടന്നത്. രാവിലെ സ്ഥാപനം തുറന്ന് വൃത്തിയാക്കാന്‍ തൂപ്പുകാരി എത്തിയപ്പോഴാണ് മൂന്നംഗ സംഘം എത്തിയതെന്നും തൂപ്പുകാരിയോട് മാനേജര്‍ എപ്പോള്‍ വരുമെന്ന് ചോദിച്ച് നില്‍ക്കുന്നതിനിടയില്‍ കൈകള്‍ പിന്നിലേയ്ക്ക് ബന്ധിച്ച് വായില്‍ തുണിയും തിരുകികയറ്റുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

തുടര്‍ന്ന് ഫിനാന്‍സിലേയ്ക്ക് വന്ന മാനേജരെയും കൈകള്‍ ബന്ധിച്ച് തുണി വായില്‍ കുത്തിക്കയറ്റി കമിഴ്‌ത്തി കിടത്തിയെന്നും പിന്നീട് വന്ന അക്കൗണ്ടന്റുമാരേയും കൈകള്‍ പിന്നിലേയ്ക്ക് കയര്‍ കൊണ്ട് വലിച്ചുകെട്ടി ബന്ദികളാക്കിയ ശേഷമായിരുന്നു കവര്‍ച്ചയെന്നും പൊലീസ് പറഞ്ഞു.

ഇവരെ സ്ട്രോംന്ദ് റൂമിനരികെ കൊണ്ടുപോയി താക്കോല്‍ എടുപ്പിച്ച് ലോക്കര്‍ തുറന്ന് മുക്കാല്‍ പങ്ക് സ്വര്‍ണവും പണവും വാരി കൊണ്ടു പോകുകയായിരുന്നു. പൊലീസ് എത്തിയാണ് കെട്ടഴിച്ച് ഇവരെ മോചിപ്പിച്ചത്. മദ്ധ്യവയസ്കരായ മലയാളം സംസാരിക്കുന്ന മൂന്ന് പേരാണ് സംഭവത്തിന് പിന്നില്‍. മുഴുവന്‍ സ്വര്‍ണവും പണവും എടുക്കുന്നില്ലെന്ന് പറഞ്ഞ ശേഷമാണ് മോഷ്ടാക്കള്‍ പോയതെന്ന് ജീവനക്കാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :