കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ 2011-12ലെ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വകുപ്പിന് കീഴിലുള്ള കെ എസ് ആര്‍ ടി സിയും കെ എസ് ഇ ബിയുമാണ് കൂടുതല്‍ നഷ്ടം വരുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെ എസ് ഇ ബി 1693 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേരളം ദൈനംദിന ചെലവുകള്‍ നടത്തുന്നത് വായ്പ എടുത്ത തുക കൊണ്ടാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 8800 കോടി രൂപ വായ്പ എടുത്തെങ്കിലും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആ തുക വിനിയോഗിക്കാനായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക അസ്ഥിരാവസ്ഥ കേരളത്തില്‍ നിലനില്‍ക്കുകയാണ്. റവന്യൂകമ്മിയും ധനക്കമ്മിയും ക്രമാതീതമായി വര്‍ദ്ധിച്ചു. റവന്യൂ കമ്മി 8035 കോടി രൂപയും ധനക്കമ്മി 12,815 കോടി രൂപയാണ്. 76 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 29 എണ്ണം നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.