ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞു: ജോമോന്‍

കൊച്ചി| WEBDUNIA|
ഉന്നത പദവിയിലിരിക്കുന്ന ന്യായാധിപന്‍ അഭയകേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭയ കര്‍മസമിതി മുന്‍ കണ്‍വീനറുമായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. നടത്തിയ പുതിയ വെളിപ്പെടുത്തുകളുടെ പശ്ചാത്തലത്തിലാണ് ജോമോന്‍റെ പ്രതികരണം.

പണവും അധികാരവും ഉണ്ടെങ്കില്‍ ആരെയും സ്വാധീനിക്കാന്‍ കഴിയുമെന്നാണ് അഭയകേസ് തെളിയിച്ചിരിക്കുന്നത്. ക്നാനായ സഭയില്‍പ്പെട്ട ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ തന്‍റെ സഭയില്‍പ്പെട്ട മൂന്നു പ്രതികളെയും രക്ഷിക്കാനാണ്‌ ബാംഗ്ലൂരിലെ ഫോറന്‍സിക്‌ ലാബില്‍ നേരിട്ടെത്തിയത്. ഇതോടെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

അഭയ കേസുമായി ബന്ധപ്പെട്ട മൂ‍ന്നു പ്രതികളുടെ നാര്‍ക്കോ പരിശോധനാ ഫലം മുന്‍ കര്‍ണാടക ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌ കണ്ടിട്ടുളളതാണെന്ന്‌ നാര്‍ക്കോ ലാബ്‌ അസി.ഡയറക്ടര്‍ ഡോ മാലിനി മൊഴി നല്‍കിയതായിട്ടാണ് സി ബി ഐ ഹൈക്കോടതിയെ അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :