ആനയെ നിലയ്ക്ക് നിര്‍ത്താന്‍ ഡോക്ടര്‍മാരില്ല!

ഇരിങ്ങാലക്കുട| WEBDUNIA|
PRO
PRO
പുതിയ നാട്ടാന പരിപാലന ചട്ടത്തിലെ നിബന്ധനകള്‍ സുരക്ഷയെ സംബന്ധിച്ച്‌ ആശങ്കയേകുന്നു. സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ചട്ടം അനുസരിച്ച്‌ ഇടയുന്ന ആനയെ മയക്കുവെടി വെക്കുന്നതിനായി വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്റെ മുന്‍പില്‍ രജിസ്റ്റര്‍ ചെയ്ത വെറ്റിനറി ഡോക്ടര്‍മാര്‍ക്കേ അനുവാദമുള്ളു. എന്നാല്‍ ഏറ്റവും കുടതല്‍ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങളും പൂരങ്ങളും നടക്കുന്ന തൃശ്ശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാരില്ല.

ആകെ സേവനം കിട്ടുന്നത്‌ വെള്ളായണി സര്‍വ്വകലാശാലയിലുള്ള ഡോ.രാജീവ്‌ മാത്രമാണുള്ളത്‌. മുന്‍ വര്‍ഷങ്ങളില്‍ വെറ്റിനറി ഡോക്ടര്‍മാര്‍ക്ക്‌ മയക്കുവെടി വെക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ പുതിയ നിയമമനുസരിച്ച്‌ മയക്കുവെടിവെക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ഉത്സവസ്ഥലങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇരുപത്തിനാലുമണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉത്സവസ്ഥലങ്ങളില്‍ ഉണ്ടാകുന്നില്ല. വെറ്റിനറി ഡോക്ടര്‍മാര്‍ക്ക്‌ ഇപ്പോള്‍ ആനകളുടെ ശാരീരിക ക്ഷമത പരിശോധനമാത്രമാണ്‌ ഉള്ളത്‌. അതും ഉത്സവ നടത്തിപ്പുക്കാരുടെ ആവശ്യപ്രകാരം മാത്രം.

ആനയിടഞ്ഞാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന്‌ സ്വകാര്യ എലിഫെന്റ്‌ സ്ക്വാഡുകാരും മറ്റും ചേര്‍ന്ന്‌ ആനയെ പിടിക്കുക മാത്രമെ നിര്‍വ്വാഹമുള്ളുവെന്നാണ്‌ ഫോറസ്റ്റ്‌ അധികൃതരുടെ മറുപടി. എന്നാല്‍ ഇത്‌ ചേര്‍ത്തത്‌ ആനയുടമകളെ സഹായിക്കുന്നതിനാണെന്ന്‌ പറയപ്പെടുന്നു. ആനയെ മയക്കുവെടിയില്‍നിന്ന്‌ രക്ഷപ്പെടുത്താനായി ഭരണരംഗത്തുള്ളവരുടെ മനപൂര്‍വ്വമായ ഇടപെടലാണ്‌ ഇത്തരം വകുപ്പ്‌ ചേര്‍ത്തതെന്നും ആരോപണമുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :