ആദിവാസികള്‍ക്കു ഭൂമി ലഭ്യമാക്കും: മുഖ്യമന്ത്രി

വയനാട്| WEBDUNIA|
PRO
വയനാട്ടിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. വയനാട്ടിലെ കാരാപ്പുഴ ജലസേചന പദ്ധതിയുടെ ആദ്യഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്ന മുഴുവന്‍ ഭൂമിയും തിരിച്ചു പിടിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമമാണു സര്‍ക്കാരിന്‍റെ ലക്‌ഷ്യം. വയനാട്ടിലെ ഭൂമി കൈയേറ്റ പ്രശ്നം സജീവമായതിനു ശേഷം ആദ്യമായാണു വി എസ് ജില്ലയിലെത്തുന്നത്.

2013 ഓടെ പദ്ധതി പൂര്‍ണമായും കമ്മിഷന്‍ ചെയ്യുമെന്നു ചടങ്ങില്‍ പങ്കെടുത്ത ജലവിഭവമന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. 276 കോടി രൂപയാണ് ഇപ്പോള്‍ പദ്ധതിക്കായി ചെലവഴിച്ചത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ 430 കോടി രൂപ കൂടി വേണ്ടിവരുമെന്നു മന്ത്രി അറിയിച്ചു.

1978 ലാണു കാരാപ്പുഴ പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. 32 വര്‍ഷത്തിനുശേഷമാണു പദ്ധതി ഭാഗികമായി കമ്മിഷന്‍ ചെയ്യുന്നത്. 303 പഞ്ചായത്തുകളിലും 334 ഹെക്റ്റര്‍ കൃഷി പ്രദേശത്തും ജലമെത്തിക്കാനുള്ള പദ്ധതിയാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :