കൊച്ചി|
rahul balan|
Last Modified തിങ്കള്‍, 28 മാര്‍ച്ച് 2016 (13:01 IST)
ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിൽ പ്രത്യേക ജൂറി പുരസ്കാരം നേടിയതില്‍ വളരേയധികം സന്തോഷം ഉണ്ടെന്ന് നടന്‍ ജയസൂര്യ. സു...സു... സുധീവാത്മീകം, ലുക്ക ചുപ്പി, എന്നീ ചിത്രങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധ നേടിയത് വളരെ വലിയ ഒരു അംഗീകാരമായി കാണുന്നുവെന്നും
ജയസൂര്യ പറഞ്ഞു.
‘ഇത്തരം അവാര്‍ഡുകള്‍ നമ്മുക്ക് പ്രതീക്ഷിക്കാൻ കഴിയില്ലല്ലൊ, ആഗ്രഹിക്കാനല്ലെ പറ്റു. ആഗ്രഹിച്ചിരുന്നു. വളരെ ബ്രിലന്റ് ആയ സിനിമകളാണ് ദേശീയ തലത്തിൽ പോവുക. നമ്മുടെ മലയാള സിനിമയും അങ്ങനെ വളർന്നെങ്കിൽ സന്തോഷം നൽകുന്നതാണ്’- മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.
ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നതാണ് ഇത്തരം അവാര്‍ഡുകള്‍ തനിക്ക് തരുന്ന ഉപദേശമെന്നും ഭാവിയില്‍ അനുഭവങ്ങള്‍ പാഠമാക്കാന്‍ ശ്രമിക്കുമെന്നും ജയസൂര്യ പറഞ്ഞു.