അറസ്റ്റിന് കാരണം സ്പോണ്‍സറുടെ പിഴവ്: മാര്‍ക്കോസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സൗദിയിലെ ദമാമില്‍ പൊലീസ്‌ കസ്റ്റഡിയിലാകാന്‍ കാരണം സ്പോണ്‍സര്‍ക്ക് പറ്റിയ പിഴവ് മൂലമാണെന്ന് ഗായകന്‍ കെ ജി മാര്‍ക്കോസ്‌. ബുധനാഴ്ച പുലര്‍ച്ചെയാണ്‌ മാര്‍ക്കോസ്‌ സൗദിയില്‍ നിന്ന്‌ തിരുവനന്തപുരത്ത്‌ എത്തിയത്.

കേന്ദ്രമന്ത്രി ഇ അഹമ്മദും ഇന്ത്യന്‍ എംബസിയും ഇടപെട്ടതിനെ തുടര്‍ന്നാണ്‌ നിയമനടപടി ഒഴിവായതെന്നും മാര്‍ക്കോസ്‌ പറഞ്ഞു. സൌദിയില്‍ മലയാളി കൂട്ടായ്‌മ സംഘടിപ്പിച്ച പരിപാടിയില്‍ ഗാനമേള അവതരിപ്പിക്കുന്നതിനിടെയാണ് മാര്‍ക്കോസിനെ സൌദി പൊലീസ് അറസ്റ്റുചെയ്തത്. പരിപാടി സംഘടിപ്പിക്കുന്നതിനായി മുന്‍‌കൂട്ടി അനുമതി വാങ്ങാത്തതിനാലായിരുന്നു നടപടി.

ദമാമിലെ മലയാളി കൂട്ടായ്‌മ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഗാനമേള നടക്കുന്ന ഓഡിറ്റോറിയത്തിലെത്തിയാണ് പൊലീസ് അദ്ദേഹത്തെ അറ്സ്റ്റുചെയ്തത്.

ചിത്രത്തിന്‍് കടപ്പാ‍ട് - വെബ് ഇന്ത്യ 123


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :