അറബി കല്യാണം: യത്തീംഖാനക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം

കോഴിക്കോട്| WEBDUNIA|
PRO
PRO
കോഴിക്കോട് അറബിക്കല്ല്യാണവുമായി ബന്ധപ്പെട്ട് സിയസ്‌കോ യത്തീംഖാനക്കെതിരെ നടപടിയെടുക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ിന്റെ നിര്‍ദേശം.

അനാഥശാലയിലെ അന്തേവാസിയുടെ വിവാഹം നടക്കുന്നതിന് മുമ്പ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍നിന്ന് അനുമതി വാങ്ങിക്കണമെന്ന ചട്ടം സിയസ്‌കോ മാനേജ്‌മെന്റ് പാലിച്ചില്ലെന്ന് കണ്‍ട്രോള്‍ ബോര്‍ഡ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ കാരണം കാണിക്കല്‍നോട്ടീസിന് സിയസ്‌കോ മാനേജ്‌മെന്റ് സമര്‍പ്പിച്ച മറുപടി തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നടപടിയെന്ന് ചെയര്‍മാന്‍പി.സി ഇബ്രാഹീം അറിയിച്ചു.

വിവാഹം നടക്കുന്നതിന് മുമ്പ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും അനുമതി വാങ്ങണമെന്നും കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായില്ലെന്ന കാര്യവും തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നായിരുന്നു യത്തീംഖാനയുടെ മറുപടി. നിയമ നടപടികള്‍ പൂര്‍ത്തായവുന്നത് വരെ വിവാഹസമയത്ത് യത്തീംഖാനയുടെ ഭാരവാഹികളായിരുന്നവരോട് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാനും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :