തിരുവനന്തപുരം|
സജിത്ത്|
Last Modified ശനി, 3 ജൂണ്‍ 2017 (14:17 IST)
ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മോഹം കേരളത്തില്‍ വിലപ്പോവില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവിധ കോർപ്പറേറ്റുകളിൽ നിന്നായി ശേഖരിച്ചിട്ടുള്ള 1200 കോടി രൂപ കേരളത്തിൽ ഒഴുക്കാനും സംഘപരിവാറിന്റെ അടിത്തറ കെട്ടിപ്പടുക്കാനുമാണ് അമിത് ഷാ ശ്രമിക്കുന്നത്. ബി ജെ പി നടത്തുന്ന ഇത്തരം നീക്കങ്ങളെല്ലാം കോൺഗ്രസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
എഴുപതിലധികം സീറ്റുകള്‍ നേടി ബിജെപി കേരളം പിടിക്കുമെന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാനത്തെത്തിയ അമിത് ഷാ പറഞ്ഞത്. അടുത്ത പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുമന്‍ സീറ്റുകളും ബിജെപി നേടുമെന്ന് പറയാനാണ് ഇപ്പോൾ അദ്ദേഹം വന്നിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധന വിജ്ഞാപനം രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെ മറികടക്കുന്നതിനായി അവർ കോർപ്പറേറ്റുകളിൽ നിന്ന് പണം വ്യാപകമായി പിരിക്കുകയാണ്. വിജ്ഞാപനം ജനങ്ങളോടും ഭരണഘടനയോടുമുള്ള വെല്ലുവിളി ആയതിനാലാണ് സംസ്ഥാന സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുന്നതെന്നും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രം എന്തുകൊണ്ടാണ് ഈ സമീപനം സ്വീകരിക്കാത്തതെന്നും കോടിയേരി ചോദിച്ചു.