അമിത് ഷാ കേരളത്തില്‍: ബിജെപിയുടെ ബഹുജന അടിത്തറ വിപുലമാക്കുക ലക്ഷ്യം

വിഐപി ഒത്തുചേരലിനായി അമിത് ഷാ കേരളത്തിൽ

AISWARYA| Last Updated: വെള്ളി, 2 ജൂണ്‍ 2017 (13:50 IST)
ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തി. ബിജെപിയുടെ ബഹുജന അടിത്തറ വിപുലമാക്കുകയെന്ന ലക്ഷ്യവുമായാണ് അദ്ദേഹം കേരളത്തില്‍ എത്തിയിരിക്കുന്നത്. അതിനായി മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് തീരുമാനിച്ചിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്വീകരിച്ചു.

അതേസമയം സംഘപരിവാറിന് പുറത്തുള്ളവരെ അടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പ്രമുഖരുമായുള്ള കൂടിക്കാഴ്ച നടത്താനും അമിത് ഷായ്ക്ക് പദ്ധതിയുണ്ട്. ശനിയാഴ്ച നഗരത്തിലെ ഒരു ഹാളിലാണു കൂടിച്ചേരൽ. പരിപാടിയില്‍ സാംസ്കാരിക നായകർ, മത–സമുദായ നേതാക്കൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർക്കൊപ്പം ഇതര രാഷ്ട്രീയകക്ഷികളിലെ ചിലരെയെങ്കിലും പങ്കെടുപ്പിക്കാനാണ് ബിജെപി നീക്കം.

അതിന് പുറമേ എൻഎസ്എസ് നേതൃത്വവുമായും കൂടിക്കാഴ്ചയ്ക്കു നീക്കമുണ്ടായെങ്കിലും അതിനു സാധ്യത കുറവാണ്. ന്യൂനപക്ഷ പിന്തുണ ആർജിച്ചാൽ മാത്രമേ കേരളത്തിൽ മുന്നേറാൻ കഴിയൂവെന്ന്തു കൊണ്ട് കേന്ദ്രനേതൃത്വം ഏതാനും നാളായി അതിനുള്ള പരിശ്രമത്തിലാണ്. അമിത് ഷാ
മറ്റന്നാൾ തിരുവനന്തപുരം ചെങ്കൽച്ചൂള ചേരിയിൽ പ്രഭാതഭക്ഷണം കഴിക്കും.
സംസ്ഥാന പര്യടനങ്ങളിലെല്ലാം ദലിതർക്കൊപ്പമായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :