അഭയ: സിബിഐക്ക് വീണ്ടും വിമര്‍ശനം

കൊച്ചി| WEBDUNIA|
PRO
PRO
അഭയ കേസില്‍ സി ബി ഐയുടെ അന്വേഷണ രീതിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ഇന്ന് കേസ് പരിഗണിക്കവേ അഭയ കേസിലെ അന്വേഷണം ശരിയായ രീതിയിലല്ല പുരോഗമിക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

വിചാരണ കോടതിയില്‍ ഹാജരാക്കിയ കുറ്റപത്രത്തിന്‍റെ പകര്‍പ്പ്‌ ഓഗസ്‌റ്റ് 10നകം ഹാജരാക്കണമെന്ന്‌ ഹൈക്കോടതി ആവശ്യപ്പെട്ടു. ഇന്ന് കേസ് പരിഗണിച്ച ജസ്‌റ്റിസ് ഹേമയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. നാര്‍കോ പരിശോധന ടേപ്പ് ചെയ്ത സിഡിയില്‍ കൃത്രിമം നടന്നതായി കോടതി ഇന്നും സൂചിപ്പിച്ചു.

അഭയയുടെ പിതാവ്‌ നല്‍കിയ കോടതി അലക്‌ഷ്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ജസ്റ്റീസ് ഹേമ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ, എറണാകുളം സി ബി ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :