'അഭയ കേസ്‌ അട്ടിമറിച്ചത് കെജിബി'

തിരുവനന്തപുരം| WEBDUNIA|
PRO
സിസ്റ്റര്‍ കേസ്‌ അട്ടിമറിച്ച ജസ്റ്റിസ്‌ കെ ജി ബാലകൃഷ്‌ണന്‍ പരമോന്നത നീതിപീഠത്തിന്‌ നാണക്കേടാണെന്ന്‌ പട്ടികജാതി-വര്‍ഗ ഐക്യവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

നാര്‍ക്കോ അനാലിസിസ്‌ വഴി ലഭിച്ച തെളിവുകള്‍ തെളിവായി സ്വീകരിക്കാന്‍ പാടില്ലെന്ന നിലപാട്‌ ജസ്റ്റിസ്‌ ബാലകൃഷ്‌ണന്‍ എടുത്തതോടെ അഭയ കേസിലെ പ്രതികള്‍ക്ക്‌ രക്ഷപ്പെടാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.

ജസ്റ്റിസ്‌ ബാലകൃഷ്‌ണനും കുടുംബവും വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റിലൂടെയാണ്‌ പ്രധാന സ്ഥാനങ്ങള്‍ നേടിയെടുത്തതെന്നും ഇവര്‍ ആരോപിച്ചു‌. കെ ജി ബിയും ബന്‌ധുക്കളുമൊക്കെ ദളിത്‌ ക്രിസ്ത്യാനികളാണെന്നും ഇവര്‍ പറഞ്ഞു.

ജുഡിഷ്യറിയുടെ അന്തസിന്‌ കളങ്കംചാര്‍ത്തി അഴിമതിയും സ്വജനപക്ഷപാതവും നടത്തി കോടികള്‍ സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന കെ ജി ബിയെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന്‌ പുറത്താക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

നാര്‍ക്കോ അനാലിസിസ് വിവരങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള തെളിവായി വിദേശരാജ്യങ്ങള്‍ ഉപയോഗിക്കാറില്ല. ഇത് അശാസ്ത്രീയമാണെന്നാണ് വിലയിരുത്തലുകള്‍. പ്രതികളുടെ സമ്മതമില്ലാതെ അബോധതലത്തില്‍ നടത്തുന്ന ഈ പരിശോധന മനുഷ്യാവകാശ ലംഘനമാണെന്നു വരെ വാദമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :