അബ്ദുള്ളക്കുട്ടിക്ക് തെരഞ്ഞെടുപ്പ് പരിപാടികളില്‍ വിലക്ക്

കണ്ണൂര്‍| WEBDUNIA|
PRO
PRO
ലൈംഗികാരോപണ വിവാദത്തില്‍ അകപ്പെട്ട എപി അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്കു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ വിലക്ക്. വെള്ളിയാഴ്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അബ്ദുള്ളക്കുട്ടിയെ അറിയിച്ചിട്ടുണ്ട്.

നല്‍കിയ പരാതിയില്‍ അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രിയുടെ ചടങ്ങില്‍ അബ്ദുള്ളക്കുട്ടി പങ്കെടുക്കുന്നത് വിവാദമാകുമെന്നതിനാലാണ് ജില്ലാ നേതൃത്വത്തിന്റെ ഈ തീരുമാനം.

സരിതയുടെ പരാതിയില്‍ കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ അബ്‌ദുള്ളക്കുട്ടിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നു കണ്ണൂര്‍ ഡിസിസി വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :