അബ്ദുള്ളക്കുട്ടിക്കെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്| WEBDUNIA|
PRO
PRO
എ പി അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരെ സ്ത്രീപീഡനത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സോളാര്‍ കേസ് പ്രതി എസ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി തയ്യാറാകണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

അബ്ദുള്ളക്കുട്ടി തന്നെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു‍. അബ്ദുള്ളക്കുട്ടി തന്നെ ദ്രോഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ സരിത അദ്ദേഹം തന്നെ ഹോട്ടലിലേക്ക് വിളിച്ച് സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചുവെന്നും പറഞ്ഞു. അറസ്റ്റിലാവുന്നതിനു രണ്ടുമാസം മുമ്പാണ് സംഭവമെന്നും സരിത പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :