സജിത്ത്|
Last Modified ഞായര്‍, 27 ഓഗസ്റ്റ് 2017 (15:24 IST)
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ സഹപാഠിയായ പെണ്‍സുഹൃത്തിന്റെ അശ്ലീല വീഡിയോ കാണേണ്ടിവന്ന അനുഭവം വേദനയോടെ പങ്കുവെയ്ക്കുകയാണ് സുഷാന്ത് നിലമ്പൂര്‍ എന്ന യുവാവ്.
വാട്ട്സാപ്പിലെ ഒരു ഗ്രൂപ്പിലാണ് ആ പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ കണ്ടതെന്നും ആ സംഭവം തന്നെ വളരെയേറെ വേദനിപ്പിച്ചെന്നും സുഷാന്ത് ഫേസ്ബുക്കിലൂടെ പറയുന്നു. സംഭവശേഷം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായും സുഷാന്ത് പറയുന്നുണ്ട്.
പ്ലസ്ടു കഴിഞ്ഞ ശേഷം ഒരു കമ്പ്യൂട്ടര്‍ കോഴ്സിന് ചേര്‍ന്ന സമയത്തായിരുന്നു ആ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. സഹോദരീ തുല്യമായ ഒരു ബന്ധമായിരുന്നു അവളുമായി തനിക്കുണ്ടായിരുന്നത്. ആ പെണ്‍കുട്ടിയുടെ അച്ഛന് ചെറുപ്പത്തില്‍ തന്നെ മരിച്ചു പോയിരുന്നു. ശേഷം അവളെ അമ്മയാണ് വളര്‍ത്തിയിരുന്നത്. ഒരു ഓണക്കാലത്ത് അവളുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും യുവാവ് പറയുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു അവളുടെ നഗ്ന വീഡിയോ കാണാനിടവന്നത്. ആ സംഭവത്തിന് ശേഷം അവള് ജീവനൊടുക്കാന്‍ ശ്രമിച്ചതായി അറിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കണമെന്ന് തോന്നിയില്ല. ആ വീഡിയോ വളരെയധികം വേദനിപ്പിച്ചു. അന്യസ്ത്രീയുടെ ശരീരം കാണുമ്പോഴുള്ള വികാരമല്ല, വേണ്ടപ്പെട്ടവരുടെ വീഡിയോ കാണുമ്പോള്‍ ഉണ്ടാകുന്നതെന്ന് ആ സംഭവത്തോടെ മനസിലായെന്നും നിഷാന്ത് പറയുന്നു.
വീഡിയോ കാണാം: