അനൂപ് ജേക്കബ് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അനൂപ് ജേക്കബ് എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്തു. വ്യാഴാഴ്ച രാവിലെ 9.30 ന്‌ നിയമസഭയില്‍ സ്പീക്കര്‍ക്ക്‌ മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ.

അനൂപ് ജേക്കബ് 12070 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് പിറവത്ത് ജയിച്ചത്. 82757 വോട്ടുകളാണ് അനൂപ് ജേക്കബ് നേടിയത്. എം ജെ ജേക്കബ് 70686 വോട്ടുകള്‍ നേടിയപ്പോള്‍ ബി ജെ പി സ്ഥാനാര്‍ഥി 3241 വോട്ടുകള്‍ നേടി.

ടി എം ജേക്കബിന്റെ നിര്യാണം മൂലമാണ് പിറവം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2011- ലെ തെരഞ്ഞെടുപ്പില്‍ ടി എം ജേക്കബ് വെറും 157 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം ജെ ജേക്കബിനെ പരാജയപ്പെടുത്തിയത്.

അടുത്തയാഴ്ച ആദ്യവാരത്തോടെ അനൂപ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഗവര്‍ണറുടെ സമയംകൂടി കണക്കിലെടുത്തായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക.

ടി എം ജേക്കബ്‌ കൈകാര്യം ചെയ്തിരുന്ന ഭക്‍ഷ്യ വകുപ്പിന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ ഇത് മന്ത്രി ഷിബുബേബി ജോണാണ് കൈകാര്യം ചെയ്യുന്നത്. അനൂപ് മന്ത്രിയായാല്‍ ഈ വകുപ്പ് അനൂപിന് കൈമാറുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :