അനാശാസ്യം: നാലുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2009 (16:59 IST)
പൂജപ്പുരയില്‍ നാലംഘ അനാശാസ്യ സംഘത്തെ അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍‌മാരുമാണ് പിടിയിലായത്. മ്യൂസിയം സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കരമന സ്വദേശി തങ്കം, കുളത്തൂപ്പുഴ സ്വദേശി ഉഷ, തിരുവനന്തപുരം സ്വദേശികളായ കാര്‍വര്‍ണന്‍, വെങ്കിടേഷ് എന്നിവരാണ് അറസ്റ്റിലായത്. കൈലാസ് നഗറില്‍ വാടകവീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സംഘം വീട് വാടകയ്ക്കെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. അന്തര്‍ സംസ്ഥാന സെക്സ് റാക്കറ്റിലെ കണ്ണികളാണ് പിടിയിലായതെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :