അദ്ധ്യാപികമാരുടെ നഗ്‌നചിത്രം വിദ്യാര്‍ത്ഥികള്‍ നെറ്റിലിട്ടു!

തിരുവനന്തപുരം| WEBDUNIA|
PRO
ഗുരുശിഷ്യ ബന്ധത്തിന് പവിത്രത നല്‍കുന്ന കേരളീയ പാരമ്പര്യത്തിന് അപമാനകരമാകുന്ന ഒരു വാര്‍ത്ത. തിരുവനന്തപുരത്ത് ഒരു സ്കൂളിലെ അധ്യാപികമാരുടെ നഗ്‌നചിത്രം ആ സ്കൂളിലെ വിദ്യാത്ഥികള്‍ തന്നെ ഇന്‍റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചു.

സ്കൂളിലെ പന്ത്രണ്ട്‌ അദ്ധ്യാപികമാരുടെ നഗ്‌നചിത്രമാണ്‌ നെറ്റിലൂടെ പ്രചരിപ്പിച്ചത്‌. ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം നീലച്ചിത്രങ്ങളിലെ താരങ്ങളുടെ ശരീരഭാഗങ്ങളുമായി ചേര്‍ത്ത് നെറ്റില്‍ ഇടുകയായിരുന്നു. സ്കൂളിലെ മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് സംഭവത്തിന് പിന്നില്‍.

തങ്ങള്‍ക്ക്‌ വിരോധമുള്ള അധ്യാപികമാരെ അപമാനിക്കാനായാണ് വിദ്യാര്‍ത്ഥികള്‍ നഗ്‌നചിത്രം തയ്യാറാക്കിയത്. വിദ്യാര്‍ത്ഥികള്‍ തന്നെ ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.

അധ്യാപികമാര്‍ സ്കൂള്‍ അധികൃതര്‍ക്ക്‌ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും അശ്ലീല സി ഡികളും പെന്‍ ഡ്രൈവുകളും വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ പിടിച്ചെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :