അതിരപ്പിള്ളി യാഥാര്‍ത്ഥ്യമാവില്ല: ബാലന്‍

തിരുവനന്തപുരം| WEBDUNIA|
PRO
അതിരപ്പിള്ളി പദ്ധതി യാഥാര്‍ത്ഥ്യമാകില്ലെന്ന് ഉറപ്പായതായി വൈദ്യുതിമന്ത്രി എ കെ ബാലന്‍. ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ബാലന്‍ ഇക്കാര്യം പറഞ്ഞത്. പദ്ധതിയുടെ കാര്യത്തില്‍ കടുത്ത നിരാശയുണ്ടെന്നും മന്ത്രി പറഞ്ഞു.

“അതിരപ്പിള്ളി പദ്ധതി യാഥാര്‍ത്ഥ്യമാകില്ല എന്ന കാര്യം ഉറപ്പായിരിക്കുന്നു. ഇതൊരു ദയനീയ സ്ഥിതിയാണ്. കൈവശമുള്ള എല്ലാ രേഖകളുമായി ഈ പദ്ധതിക്കു വേണ്ടി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയില്ല” - മന്ത്രി വ്യക്തമാക്കി.

യാതൊരു പരിസ്ഥിതി പ്രശ്നവും ഇല്ലാത്ത പദ്ധതിയാണിതെന്ന് എ കെ ബാലന്‍ പറഞ്ഞു. “അതിരപ്പിള്ളി പദ്ധതി പൊളിക്കാന്‍ തുടക്കം മുതലേ ശ്രമം നടന്നു. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ജയ്‌റാം രമേശിന്‍റെ മനസു മാറ്റാനും തെറ്റിദ്ധരിപ്പിക്കാനും ചിലര്‍ ശ്രമിച്ചു. അവര്‍ ആരൊക്കെ എന്ന് മന്ത്രിസ്ഥാനത്തിരുന്നു കൊണ്ട് പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ വൈകാരികമായാണ് ജയ്‌റാം രമേശ് ഇക്കാര്യത്തെ സമീപിക്കുന്നത്.” - ബാലന്‍ പറഞ്ഞു.

അതിരപ്പിള്ളി പദ്ധതി ഒരു വിദഗ്ധ സമിതിയെക്കൊണ്ട് വീണ്ടും അവലോകനം നടത്താന്‍ നിര്‍ദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് കത്തയച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :