ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ബുധന്‍, 12 ജനുവരി 2011 (15:28 IST)
അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കാനാവശ്യമായ നീരൊഴുക്ക് ചാലക്കുടി പുഴയിലുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്റെ റിപ്പോര്‍ട്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ജലദൗര്ലഭ്യമില്ലെന്ന് കാണിച്ച് കമ്മിഷന് പദ്ധതിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്.
1970 മുതലുള്ള നീരൊഴുക്ക് പരിശോധിച്ച ശേഷമാണ് 1994ല്‍ പദ്ധതിക്ക് അനുമതി നല്‍കിയതെന്നും നീരൊഴുക്കില്‍ ഇപ്പോഴും കുറവുണ്ടായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
വീണ്ടും പഠനം നടത്തണമെന്ന കേന്ദ്രനിര്‍ദേശം പരിഗണിച്ചാണ് ജലകമ്മീഷന് പുതുക്കിയ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും അതിരപ്പിള്ളി പദ്ധതിയുടെ അനുമതി സംബന്ധിച്ച ആവശ്യത്തിന്മേല് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം അന്തിമ തീരുമാനമെടുക്കുകയെന്നറിയുന്നു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചാലക്കുടിപുഴ സംരക്ഷണസമിതിയേയും കമ്മീഷന് അറിയിച്ചിട്ടുണ്ട്.