'അതിരപ്പള്ളിയ്ക്ക് പാരവച്ചത് ടികെഎ നായര്‍'

തിരുവനന്തപുരം| WEBDUNIA|
PRO
PRO
അതിരപ്പള്ളി ജലവൈദ്യുതപദ്ധതിയ്ക്ക് പാര പണിയുന്നത് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ ആണെന്ന് വൈദ്യുതിമന്ത്രി എ കെ ബാലന്റെ വെളിപ്പെടുത്തല്‍. പരിസ്ഥിതി മന്ത്രി ജയറാം രമേശ് തന്നെയാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും എ കെ ബാലന്‍ പറഞ്ഞു. ജയറാം രമേശ് ഫയലില്‍ ഇക്കാര്യം എഴുതിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി ഭവനിലെ യാത്രയപ്പ് ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് എ കെ ബാലന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്നും ഉപേക്ഷിക്കുകയാണ് നല്ലതെന്നും ജയറാം രമേശ് പറഞ്ഞത് ടി കെ എ നായരുടെ എതിര്‍പ്പ് മൂലമാണ്. പദ്ധതി യാഥാര്‍ത്ഥ്യമാവാത്തതിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി പറയണെന്ന് എ കെ ബാലന്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :