അതിരപ്പള്ളി പരിസ്ഥിതിയെ ബാധിക്കരുത്: ഉമ്മന്‍‌ചാണ്ടി

കൊച്ചി| WEBDUNIA|
PRO
അതിരപ്പള്ളി പദ്ധതി പരിസ്ഥിതിയെ ബാധിക്കാത്ത വിധം മുന്നോട്ടുകൊണ്ടുപോകണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി ആവശ്യപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകരുമായി സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ഉമ്മന്‍‌ചാണ്ടി അഭിപ്രായപ്പെട്ടു.

അതിരപ്പള്ളി പദ്ധതി പ്രദേശത്തെ ആദിവാസികളെയും ജൈവ വൈവിധ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വനം വകുപ്പ് കേരള വൈദ്യുതി ബോര്‍ഡിന് നോട്ടീസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മന്‍‌ചാണ്ടിയുടെ പ്രതികരണം. കേന്ദ്രനീക്കം പദ്ധതിക്ക് തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി പ്രശ്നങ്ങള്‍ നിസാരമായി കരുതേണ്ടതില്ലെന്നും. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ച് പദ്ധതിയുടെ അനുമതിക്കായി കേന്ദ്രത്തെ സമീപിക്കണമെന്നും ഉമ്മന്‍‌ചാണ്ടി ആവശ്യപ്പെട്ടു.

കെ മുരളീധരന്‍റെ പുന‌പ്രവേശനകാര്യത്തില്‍ തനിക്ക് വ്യക്തിപരമായ അഭിപ്രായമില്ലെന്ന് ഉമ്മന്‍‌ചാണ്ടി ആവര്‍ത്തിച്ചു. ഇക്കാര്യം കെപിസിസി എക്സിക്യൂട്ടീവില്‍ വന്നാല്‍ ചര്‍ച്ച ചെയ്യും. പാര്‍ട്ടി തീരുമാനത്തിനൊപ്പമാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :