അടിച്ച് ഫിറ്റായി കട തല്ലിതകര്‍ത്ത അധ്യാപിക അടിച്ചത് ഏഴ് പെഗ്!

തൃശൂര്‍| WEBDUNIA| Last Modified ശനി, 21 സെപ്‌റ്റംബര്‍ 2013 (17:03 IST)
PRO
PRO
തൃശൂരില്‍ അടിച്ച് ഫിറ്റായി കട തല്ലിതകര്‍ത്ത കഴിച്ചത് ഏഴോളം പെഗായിരുന്നുവെന്ന് പൊലീസ്. ഇവരോടൊപ്പം ഭര്‍ത്താവും രണ്ടു കുട്ടികളും വിദ്യാര്‍ത്ഥിനികളുമുണ്ടായിരുന്നു. കട തല്ലിതകര്‍ത്തിന് അധ്യാപിക 30000 രൂപ നഷ്ടപരിഹാരവും ഹോട്ടല്‍ ഉടമയ്ക്ക് നല്‍കി.

മദ്യപരിശോധനായന്ത്രം ഉപയോഗിച്ചുള്ള പരിശോധനയില്‍ അധ്യാപിക കൂടിയ അളവില്‍ മദ്യം കഴിച്ചതായി മനസിലായതിനെ തുടര്‍ന്ന് അധ്യാപികയെയും കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനെയും പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

കഴിഞ്ഞ ദിവസം കിഴക്കേക്കോട്ടയിലെ ഹോട്ടലില്‍ രാത്രിയായിരുന്നു സംഭവം. ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് രോഷകുലയായ അധ്യാപിക കടയുടെ ഗ്ലാസും കമ്പ്യൂട്ടറും അടിച്ച് പൊട്ടിക്കുകയായിരുന്നു.

അധ്യാപിക കൂടുതല്‍ അക്രമാസക്തമായതിനെ തുടര്‍ന്ന് കടയുടമ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് വനിതാ സ്‌റ്റേഷന്‍ എസ്ഐ ദേവിയും സംഘവും ഇവരെ കസ്റ്റഡിയില്‍ എടുത്തു. സ്‌റ്റേഷനില്‍ എത്തിക്കുമ്പോള്‍ അദ്ധ്യാപികയ്ക്ക് പരസഹായമില്ലാതെ നില്‍ക്കാന്‍പോലും സാധിക്കില്ലായിരുന്നു.

ഭര്‍ത്താവിനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഭര്‍ത്താവും മദ്യപിച്ചിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികളും മറ്റു വിദ്യാര്‍ത്ഥിനികളും മദ്യപിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :