അഞ്ച് കിലോഗ്രാം എല്‍പി‍ജി സിലിണ്ടറുകള്‍ ഉടന്‍

കൊച്ചി| WEBDUNIA|
PRO
PRO
അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്ത് അഞ്ച് കിലോഗ്രാം എല്‍പിജി സിലിണ്ടറുകള്‍ ലഭ്യമാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് നടത്താനിരിക്കുന്ന 1000 കോടിയുടെ പുതിയ പദ്ധതികളെ കുറിച്ച് വിശദീകരിക്കവേ കേരള ജനറല്‍ മാനേജര്‍ എ പാണ്ഡ്യന്‍ വെളിപ്പെടുത്തിയതാണിത്.

ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ തെരഞ്ഞെടുത്ത ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലൂടെയാവും അഞ്ചു കിലോഗ്രാം സിലിണ്ടറുകള്‍ ലഭ്യമാക്കുക. ഇതിന്‍റെ ഔപചാരിക വിപണി വിതരണം ഫെബ്രുവരി 14ന്‌ കൊച്ചിയിലും തിരുവനന്തപുരത്തും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ അതിനു മുമ്പു തന്നെ സിലിണ്ടറുകള്‍ വിപണിയില്‍ ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനി സംസ്ഥാനത്ത് തുടങ്ങുന്ന പുതിയ പദ്ധതിയുടെ ഭാഗമായി പുതുവൈപ്പിലെ എല്‍.പിജി ഇറക്കുമതി ടെര്‍മിനലിനായി 600 കോടി രൂപയും കൊച്ചി - കരൂര്‍ പൈപ്പ് ലൈന്‍ പദ്ധതിക്കായി 450 കോടി രൂപയും ചെലവിടുമെന്ന് പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :