സംസ്ഥാനത്ത് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു, തിരുവനന്തപുരത്ത് പത്തിലധികം പേർക്ക് രോഗം

അഭിറാം മനോഹർ| Last Updated: വ്യാഴം, 8 ജൂലൈ 2021 (17:40 IST)
സംസ്ഥാനത്ത് സിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊതുകുകൾ വഴി പടരുന്ന സിക്കയ്ക്ക് ഡെങ്കിപനിക്കും ചിക്കൻഗുനിയക്കും സമാനമായ രോഗലക്ഷണമാണുള്ളത്. പകല്‍ കടിക്കുന്ന ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. സിക്ക വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾക്ക് അനുസരിച്ചാണ് ചികിത്സ.

ഗുരുതരമായ പ്ര‌ശ്‌നങ്ങൾ സൃഷ്ടിക്കുന്ന രോഗബാധയല്ല ഇത്. വിശ്രമിച്ചാൽ പൂർണമായി മാറുകയും ചെയ്യും. എന്നാൽ ഗര്‍ഭിണികളെയാണ് ബാധിക്കുന്നതെങ്കില്‍ ഗര്‍ഭസ്ഥശിശുക്കളുടെ തലയോട്ടിക്ക് വളര്‍ച്ചക്കുറവ് ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ സംഭവിച്ചേക്കാം. രക്തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലുടെയും രോഗം പകരുമെന്നതും രോഗം പടരാൻ കാരണമാകും.

രോഗം ബാധിച്ചവരുടെ യാത്രാ-സമ്പർക്ക വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ച് വരികയാണ്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ, ...

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട് നാലിടങ്ങളില്‍
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ...

Neeraj Chopra: രാജ്യത്തോടുള്ള എന്റെ സ്‌നേഹം ചോദ്യം ...

Neeraj Chopra:   രാജ്യത്തോടുള്ള എന്റെ സ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നതില്‍ വേദനയുണ്ട്: നീരജ് ചോപ്ര
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ കായികതാരമായ ...

Sensex:ഇന്ത്യ- പാക് സംഘർഷത്തിൽ ആടിയുലഞ്ഞ് വിപണിയും, ...

Sensex:ഇന്ത്യ- പാക് സംഘർഷത്തിൽ ആടിയുലഞ്ഞ് വിപണിയും, ജാഗ്രതയോടെ നിക്ഷേപകർ
ഇന്ന് വിപണി ആരംഭിച്ചതിന് പിന്നാലെ സൂചികകളില്‍ കനത്ത ഇടിവാണുണ്ടായത്. 80,000 ...

ജമ്മു കശ്മീരില്‍ മുതിര്‍ന്ന ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് ...

ജമ്മു കശ്മീരില്‍ മുതിര്‍ന്ന ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് സൈന്യം
കാശ്മീരിലെ ബന്ദിപോരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്

ഇന്ത്യ പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ...

ഇന്ത്യ പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും; പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങി സൈന്യം
2021 മുതലുള്ള വെടിനിര്‍ത്തല്‍ കരാറാണ് റദ്ദാക്കുന്നത്.