യുവാവിന്റെ ആത്മഹത്യ: നിക്ഷേപതുക കിട്ടിയില്ലെന്ന് ആരോപണം

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 2 മെയ് 2024 (09:36 IST)
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ വിഷം കഴിച്ച് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക മടക്കി കിട്ടാത്തതിന്റെ വിഷമത്തിലെന്ന് ആരോപണം. മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം (55)ആണ് മരിച്ചത് .

നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ തോമസ് സാഗരം അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു .

തോമസിന്റെ
മകളുടെ വിവാഹ ആവശ്യത്തിനായിട്ടായിരുന്നു പണം നിക്ഷേപിച്ചത് . എന്നാല്‍ ഈ പണം തിരിച്ച് ചോദിച്ചിട്ട് ബാങ്കുദ്യോഗസ്ഥര്‍ നല്‍കിയില്ലെന്നും ഇതേതുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു തോമസ് സാഗരമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.


കഴിഞ്ഞ ഏപ്രില്‍ 19നാണ് തോമസ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെയോടെ യാണ് മരണം സംഭവിച്ചത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :