കരുനാഗപ്പള്ളിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു; പ്രായിക്കാട് സ്വദേശി പ്രജില്‍ ആണ് കൊല്ലപ്പെട്ടത്

കരുനാഗപ്പള്ളിയില്‍ യുവാവ് വെട്ടേറ്റു മരിച്ചു; പ്രായിക്കാട് സ്വദേശി പ്രജില്‍ ആണ് കൊല്ലപ്പെട്ടത്

കൊല്ലം| JOYS JOY| Last Modified ചൊവ്വ, 19 ജൂലൈ 2016 (08:41 IST)
കരുനാഗപ്പള്ളി അഴീക്കല്‍ പ്രായിക്കാട് യുവാവ് വെട്ടേറ്റു മരിച്ചു. പ്രായിക്കാട് സ്വദേശി പ്രജില്‍ (25) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ ശല്യം ചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ ആയിരുന്നു സംഭവം.

രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രജിലിനെ ഓടിച്ചിട്ട് വടിവാള്‍ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നെന്നും റിപ്പോര്‍ട്ട് ഉണ്ട്. പ്രജിലിന്റെ സുഹൃത്തുക്കള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് അര്‍ജ്ജുന്‍ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :