തൊടുപുഴ|
priyanka|
Last Modified ശനി, 16 ജൂലൈ 2016 (11:18 IST)
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുന്ന യുവാവ് തൊടുപുഴയില്‍ അറസ്റ്റിലായി. കുമ്പംകല്ല് സ്വദേശി ആസിഫാണ് പിടിയിലായത്. പെണ്‍കുട്ടിയ്ക്ക് അയച്ച ചിത്രം നമ്പര്‍ തെറ്റി അമ്മയുടെ ഫോണിലേക്ക് എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തൊടുപുഴ കമ്പംകല്ല് സ്വദേശി കൊമ്പന് പറമ്പില്‍ ആസിഫാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. മോര്‍ഫ് ചെയ്ത നഗ്ന ചിത്രം കാണിച്ച് പണക്കാരായ പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പ്രണയം നടിച്ച് ആദ്യം പെണ്‍കുട്ടികളെ വലയിലാക്കും. തുടര്‍ന്ന് ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്ത് ഇവ നഗ്ന ചിത്രങ്ങളാക്കും. ഇത് കാട്ടി ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്.
ഒരു പെണ്‍കുട്ടിയ്ക്ക് അയച്ച ചിത്രം നമ്പര്‍ മാറി പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ലഭിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. കുമ്പന് കല്ലിലുള്ള വീട് പരിശോധിച്ച പൊലീസ് വിലകൂടിയ മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും കണ്ടെടുത്തു. തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് പ്രതി.