കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (08:29 IST)
കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മരിച്ചു. ചാരുംമൂട് നൂറനാട് ചൊടലമുക്ക് സ്വദേശി അനൂപ് ആണ് മരിച്ചത്. 22വയസായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ കയറിലൂടെ ഇറങ്ങുകയായിരുന്നു. കയര്‍ പൊട്ടി വീണാണ് അപകടം ഉണ്ടായത്. യുവാവിന്റെ മാതാവിന്റെ വിളികേട്ട് നാട്ടുകാര്‍ എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥിയായിരുന്നു അനൂപ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :