കൂട്ടം കൂടിയവരെ പരസ്യമായി ഏത്തമിടീപ്പിച്ചു; യതീഷ് ചന്ദ്ര ചെയ്തത് ശരിയോ?

അനു മുരളി| Last Modified ശനി, 28 മാര്‍ച്ച് 2020 (20:06 IST)
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘനത്തിന് വ്യത്യസ്തമായ രീതിയിൽ ശിക്ഷിച്ച് കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര. ജില്ലയില്‍ കൂട്ടം കൂടി നിന്നവരെ പരസ്യമായി ഏത്തമിടീപ്പിച്ചു. കണ്ണൂര്‍ അഴീക്കലിലാണ് സംഭവം.

സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ അവഗണിച്ചതിനാണ് ഏത്തമിടീപ്പിച്ചതെന്ന് യതീഷ് ചന്ദ്ര പറഞ്ഞു. ബോധവത്കരണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചത്. ശിക്ഷയായി കണക്കാക്കാന്‍ പാടില്ല. നാട്ടുകാരുടെ നന്മയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നും യതീഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.

കേസെടുത്തതുകൊണ്ട് മാറ്റമൊന്നും കാണുന്നില്ല. ഇതുവരെ ആര്‍ക്കും ഉപദ്രവം ചെയ്തിട്ടില്ലെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി. യതീഷ് ചന്ദ്രയുടെ നടപടി മോശമായി പോയെന്ന ആരോപണവും ഉയരുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :