മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ ബിരിയാണിയിൽ പുഴു

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (16:32 IST)
പാലക്കാട്: പാലക്കാട്ടെ സർക്കാർ മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലിൽ വിളമ്പിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി എന്ന് പരാതി. ഇതുമായി ബന്ധപ്പെട്ടു കോളേജ് യൂണിയൻ ആരോഗ്യ വകുപ്പിന് പരാതി നൽകി.

കഴിഞ്ഞ ദിവസം വിളമ്പിയ ബിരിയാണിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഹോസ്റ്റൽ മെസ് നടത്തിപ്പ് കുടുംബശ്രീ അംഗങ്ങളാണ് കരാർ എടുത്തിട്ടുള്ളത്. ഇവിടെ നിന്നാണ് വനിതാ ഹോസ്റ്റലിലേക്കും ഭക്ഷണം എത്തിക്കുന്നത്.

എല്ലാ മാസവും വലിയത്തുകയാണ് ഭക്ഷണത്തിനു നൽകുന്നത്. എന്നിട്ടും മോശം ഭക്ഷണമാണ് നൽകുന്നതെന്ന് പരാതിയുണ്ട്. കല്ല്, മുടി, ചെറിയ ജീവികളുടെ അവശിഷ്ടം എന്നിവ ഭക്ഷണത്തിൽ ലഭിച്ചിട്ടുള്ളത് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :