ലോകത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ അമ്പതാം പിറന്നാളിലേക്ക്

എ കെ ജെ അയ്യർ| Last Modified വ്യാഴം, 19 ഒക്‌ടോബര്‍ 2023 (14:20 IST)
കോഴിക്കോട്: ലോകത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്റെ അമ്പതാം പിറന്നാൾ വരുന്ന 27 നു വിപുലമായി ആഘോഷിക്കുന്നു. കോഴിക്കോട്ടെ പാവമണി റോഡിൽ 1973 ഒക്ടോബർ 27 നാണ്‌ അന്ന് കെ.കരുണാകരൻ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു ഉദ്ഘാടനം ചെയ്തത്.


രക്തദാനം, മുടി മുറിച്ചു നൽകൽ എന്നിവ ഉൾപ്പെടെയുള്ള സാമൂഹിക സേവന പരിപാടികളാണ് പിറന്നാൾ ആഘോഷത്തിന് പ്രധാന പരിപാടികൾ. ഇതിന്റെ ഭാഗമായി അമ്പത് വനിതാ പോലീസുകാരാണ് രക്തദാനം ചെയ്തത്. കോട്ടപ്പറമ്പിലുള്ള മദർ ആന്റ് ചൈൽഡ് ആശുപത്രിയിലെ രക്ത ബാങ്കിലേക്കാണ് രക്തം നൽകിയത്.

വ്യാഴാഴ്ച രണ്ടാമത്തെ പരിപാടി എന്ന നിലയ്ക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥർ കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്യും. 27 ന് വിപുലമായ പരിപാടികളാണ് നടത്താൻ തയ്യാറെടുത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :