വര്‍ക്കല എസ് ഐ ആനിശിവയ്ക്ക് സ്ഥലംമാറ്റം

ശ്രീനു എസ്| Last Modified തിങ്കള്‍, 28 ജൂണ്‍ 2021 (09:01 IST)
വര്‍ക്കല എസ് ഐ ആനിശിവയ്ക്ക് സ്ഥലംമാറ്റം. കൊച്ചി സിറ്റിയിലേക്കാണ് ആനിയെ പോസ്റ്റ് ചെയ്തത്. ആനിശിവയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. കുടുംബം എറണാകുളത്താണെന്നും സ്ഥലംമാറ്റം വേണമെന്നും നേരത്തേ ആനി അപേക്ഷിച്ചിരുന്നു.

18മത്തെ വയസില്‍ കൈക്കുഞ്ഞുമായി തെരുവില്‍ ഇറങ്ങേണ്ടിവന്ന തന്റെ കഥ ആനി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ഇത് വലിയ പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു. 2016ലാണ് ആനിക്ക് വനിതാ പൊലീസായി ജോലി ലഭിക്കുന്നത്. 2019ല്‍ എസ് ഐ പരീക്ഷയിലും വിജയിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :