തിരുവനന്തപുരം|
aparna shaji|
Last Modified ഞായര്‍, 13 നവംബര്‍ 2016 (14:53 IST)
പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7 വര്‍ഷം കഠിനതടവും മുക്കാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. പത്തനംതിട്ട വലിയകോയിക്കല്‍ സ്വദേശി മനുവിനാണു കോടതി തടവു ശിക്ഷ വിധിച്ചത്.
2007 ജൂലൈ 19 നാണ് തിരുവനന്തപുരം സ്വദേശിയായ പതിനഞ്ചു വയസുകാരിയെ മനു വിവാഹ വാഗ്ദാനം നല്കി ബാംഗ്ലൂരില്‍ എത്തിച്ച് പീഡിപ്പിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ് അനുഭവിക്കണം.