സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (15:22 IST)
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവെന്ന് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടര വര്‍ഷത്തെ കണക്കെടുത്താല്‍ 48,899 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2019 മുതല്‍ 2021 ഡിസംബര്‍ വരെ മൂന്നു വര്‍ഷം ആകെ 43,151 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ആറുമാസം ബാക്കിനില്‍ക്കെ 5748 കേസുകളുടെ വര്‍ധനവ്.

2022 മുതല്‍ 2024 ജൂലൈ വരെയുള്ള രണ്ടര വര്‍ഷത്തെ കണക്കില്‍ 6649 പീഡനക്കേസുകളുണ്ട്. 12,373 ലൈംഗികാതിക്രമ ക്കേസുകളും 12,421 ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :