ഹനാനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചയാൾക്കെതിരെ നടപടിയുമായി വനിത കമ്മീഷൻ

ഹനാനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചയാൾക്കെതിരെ നടപടിയുമായി വനിത കമ്മീഷൻ

കൊച്ചി| Rijisha M.| Last Modified വെള്ളി, 27 ജൂലൈ 2018 (12:22 IST)
കൊച്ചിയില്‍ സ്‌കൂൾ യൂണിഫോമിൽ മീന്‍ വിറ്റ് ശ്രദ്ധ നേടിയ തൊടുപുഴ അല്‍ അസര്‍ കോളജ് വിദ്യാര്‍ത്ഥിയും തൃശൂര്‍ സ്വദേശിയുമായ ഹനാനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവർക്കെതിരെ വനിത കമ്മീഷന്‍ കേസെടുത്തു. ഹനാന്‍ ചെറുത്തു നില്‍പ്പിന്റെ പ്രതീകമാണെന്ന് കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫെന്‍ പറഞ്ഞു.

എന്നാൽ, ഹനാനെതിരെ വ്യാജപ്രചാരണം നടത്തിയ യുവാവ് ഫേസ്‌ബുക്കിൽ നിന്ന് പോസ്‌റ്റുകൾ നീക്കം ചെയ്‌തു. വയനാട് സ്വദേശി നൂറുദീന്‍ ഷേക്കാണ് വ്യാജ സൈബര്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസം തമ്മനത്ത് എത്തി ഹനാന്‍ മീന്‍ വില്‍പ്പന നടത്തിയപ്പോള്‍ മുതല്‍ ഇയാള്‍ ഫേസ്‌ബുക്ക് ലൈവിലൂടെ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഹനാന്‍ അഭിനയിക്കുകയാണെന്ന ആരോപണവുമായി രംഗത്ത് എത്തിയത്.

ഇന്നലെ വൈകിട്ട് ഏഴു മുതല്‍ രാത്രി പതിനൊന്നു വരെ ഏട്ടിലധികം ഫേസ്‌ബുക്ക് ലൈവുകളിലാന് ഇയാൾ ഹനാനെ കുറ്റപ്പെടുത്തി പ്രചരിപ്പിച്ചത്. ഇതിന് ശേഷമാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹനാനെതിരെ രംഗത്ത് വന്നത്. ഈ ലൈവുകള്‍ ഗ്രൂപ്പുകളില്‍ കൊണ്ടു പോയിട്ടും ഇയാള്‍ പെണ്‍കുട്ടിക്കെതിരെ പ്രചാരണം നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :