സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 1 സെപ്റ്റംബര്‍ 2021 (13:05 IST)
കണ്ണൂരില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹ്യചെയ്ത സംഭവത്തില്‍ കൂടുതല്‍ ശബ്ദരേഖ പുറത്ത്. ഭര്‍ത്താവ് വിജീഷുമായുള്ള ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഭര്‍തൃവീട്ടില്‍ ജീവിക്കാന്‍ സാധിക്കില്ലെന്നാണ് സുനീഷ ശബ്ദരേഖയില്‍ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് കോറോം സ്വദേശിനിയായ സുനിഷ
ആത്മഹത്യ ചെയ്തത്.
ഒന്നര വര്‍ഷം മുന്‍പായിരുന്നു സുനീഷയുടേയും വിജീഷിന്റേയും വിവാഹം കഴിഞ്ഞത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. ഗാര്‍ഹിക പീഡനത്തിന് സുനഷ ഒരാഴ്ച മുന്‍പ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.