പാലക്കാട്|
അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 നവംബര്‍ 2021 (17:18 IST)
പാലക്കാട്: പാലക്കാട് ഷൊർണ്ണൂരിൽ ഭാര്യയെ ഭർത്താവ് തീകൊളുത്തിയെന്ന് പരാതി. കുടുംബ വഴക്കിനെ തുടർന്നാണ് ഹേമചന്ദ്രൻ ഭാര്യ കൂനത്തറ പാലക്കൽ സ്വദേശി ലക്ഷ്മിയെ തീകൊളുത്തിയത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഗുരുതരമായ പൊള്ളലേറ്റ ലക്ഷ്മിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീകൊളുത്തുന്നതിനിടെ ഭർത്താവ് ഹേമചന്ദ്രനും പരിക്കേറ്റിട്ടുണ്ട്.