'ഞാൻ എങ്ങനെ തോറ്റു'; സ്വന്തം തോൽവി പഠിക്കാൻ ഒരുങ്ങി കുമ്മനം രാജശേഖരൻ

മൂന്ന് ദിവസം കൊണ്ടായിരിക്കും പഠനം പൂർത്തിയാക്കുക.

Last Modified തിങ്കള്‍, 27 മെയ് 2019 (08:27 IST)
ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കാം എന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. ആ പ്രതീക്ഷയിലാണ് തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കിയതും. എന്നാൽ ഇത്തവണയും ബിജെപിയുടെ സ്വപ്നം പൂവണിഞ്ഞില്ല. കുമ്മനത്തിന്റെ പോരാട്ടം രണ്ടാം സ്ഥാനത്ത് അവസാനിക്കുകയായിരുന്നു. ഇപ്പോൾ തന്റെ പരാജയത്തെക്കുറിച്ച് പഠിക്കാൻ ഒരുങ്ങുകയാണ് കുമ്മനം. ബൂത്ത് അടിസ്ഥാനത്തിലാവും പരിശോധന. ബൂത്ത് അടിസ്ഥാനത്തിലാവും പരിശോധന.

ബൂത്തുകൾ സന്ദർശിച്ച് കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് കിട്ടിയ വോട്ടിന്റെ കണക്കെടുത്താണ് പരിശോധന. പഠന റിപ്പോർട്ട് സംസ്ഥാന തല അവലോകന യോഗത്തിൽ അവതരിപ്പിക്കും. മൂന്ന് ദിവസം കൊണ്ടായിരിക്കും പഠനം പൂർത്തിയാക്കുക. ബിജെപി വോട്ടുകൾ നഷ്ടപ്പെട്ടോ എന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും. എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും നിലപാട് എങ്ങനെയാണ് ബാധിച്ചതെന്നും അറിയാമെന്നും കുമ്മനം പറഞ്ഞു. ന്യൂനപക്ഷ ഏകീകരണവും ക്രോസ് വോട്ടും നടന്നു എന്നാണ് അദ്ദേഹം പറയുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :