പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ബന്ധുവിനൊപ്പം യുവതി ഒളിച്ചോടി; ഒടുവിൽ അറസ്റ്റ്

പതിനാലും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് അമ്പിളി.

റെയ്‌നാ തോമസ്| Last Modified വെള്ളി, 14 ഫെബ്രുവരി 2020 (11:59 IST)
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ യുവതിയെ കാമുകനൊടൊപ്പം അറസ്റ്റ് ചെയ്തു. തിരുവല്ല എഴുമറ്റൂര്‍ കുറവന്‍കുഴി ആലങ്കോട്ട് വീട്ടില്‍ അമ്പിളി, അയിരൂര്‍ പ്ലാങ്കമണ്‍ വെള്ളിയറ പനച്ചിക്കല്‍ വീട്ടില്‍ നിധീഷ്‌മോന്‍ എന്നിവരെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. പതിനാലും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് അമ്പിളി. നിധീഷ് മോന്‍ ഇവരുടെ ബന്ധുവാണ്.

ഫെബ്രുവരി ഒന്‍പതുമുതല്‍ കാണാനില്ലെന്ന് കാട്ടി അമ്പിളിയുടെ ഭര്‍ത്താവ് സനല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അമ്പിളിയുടെയും നിധീഷിന്റെയും ഫോണിന്റെ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ച പൊലീസ് ഇരുവരും തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഇരുവരെയും ഫോണില്‍ ബന്ധപ്പെട്ട് ഉടന്‍ തിരുവല്ല സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ നിര്‍ദേശപ്രകാരം നാട്ടിലെത്തിയ ഇവര്‍ സ്‌റ്റേഷനില്‍ ഹാജരാകാതെ വീണ്ടും മുങ്ങി.

തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെ നിധീഷിന്റെ പ്ലാങ്കമണ്ണിലെ വീട്ടില്‍നിന്ന് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :