അഭിറാം മനോഹർ|
Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (13:03 IST)
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ആഭ്യന്തരമന്ത്രാലായം തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങൾ പുറത്ത്. ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച നിരോധന ഉത്തരവിലാണ് നിരോധനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
പോപ്പുലർ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ,ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ,നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷണൽ വിമൻസ് ഫ്രണ്ട്,ജൂനിയർ ഫ്രണ്ട്. എമ്പവർ ഇന്ത്യ ഫൗണ്ടേഷൻ റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകൾക്കും നിരോധനമുണ്ട്.
രാജ്യത്തിന്‍റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന തരത്തില്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലർ ഫ്രണ്ടിനുള്ളത്. രാജ്യത്തിൻ്റെ പരമാധികാരത്തെയും സുരക്ഷയെയും സാമുദായിക സൗഹാർദ്ദത്തെയും ബാധിക്കുന്നപ്രവർത്തനങ്ങളിൽ സംഘടന ഏർപ്പെട്ടു.
പിഎഫ്ഐ സ്ഥാപക അംഗങ്ങളിൽ പലരും സിമി നേതാക്കളാണ്. പിഎഫ്ഐക്ക് ജമാത്ത് - ഉൽ - മുജാഹിദീൻ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുണ്ട്.
ഇവ രണ്ടും നിരോധിത സംഘടനകളാണ്. കൂടാതെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയ തുടങ്ങിയവയുമായും അന്താരാഷ്ട്ര ബന്ധങ്ങൾ.
രാജ്യത്ത് അരക്ഷിതാവസ്ഥ വളർത്താൻ ശ്രമം. കൂടാതെ രാജ്യവ്യാപകമായി അക്രമങ്ങളും കൊലപാതകളും. ഭീകരപ്രവർത്തനത്തിന് നിയമവിരുദ്ധമായി പണം ശേഖരിച്ചു. എന്നിവയാണ് സംഘടന നിരോധിക്കാനുള്ള കാരണങ്ങളായി അഭ്യന്തര മന്ത്രാലയം പറയുന്നത്.